This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയണ്‍ (ഇരുമ്പ്)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അയണ്‍ (ഇരുമ്പ്)

Iron


ഒരു ലോഹമൂലകം. സിംബല്‍ Fe. അണുസംഖ്യ 26. അ. ഭാ. 55.85. ചരിത്രാതീതകാലം മുതല്‍ ഈ ലോഹം അറിയപ്പെട്ടിട്ടുണ്ട്. കൃഷ്ണശില മുതലായ പലതരം പാറകളില്‍ ഇത് ശുദ്ധരൂപത്തില്‍ ചെറിയതോതില്‍ കാണപ്പെടുന്നു. ജലത്തിലും ഉല്ക്കാപിണ്ഡങ്ങളിലും ചെടികളിലും ഉയര്‍ന്നതരം ജന്തുക്കളുടെ രക്തത്തിലും ഇത് അടങ്ങിയിട്ടുണ്ട്. സമൃദ്ധിയില്‍ ലോഹങ്ങളില്‍ രണ്ടാം സ്ഥാനവും മൂലകങ്ങളില്‍ നാലാം സ്ഥാനവും ഇതിനുണ്ട്. ഇന്ത്യയില്‍ ഋഗ്വേദകാലത്തിനു മുന്‍പുതന്നെ ഈ ലോഹം നിഷ്കര്‍ഷണം ചെയ്തുപയോഗിച്ചിരുന്നു. സംസ്കൃതഭാഷയില്‍ ഇതിന് 'അയസ്സ്' എന്നാണു പേര്. ആംഗ്ലോ സാക്സന്‍ പദമായ 'ഐസണ്‍' എന്നത് ആദ്യം 'ഐറെണ്‍' (Iren) എന്നും പിന്നീടു 'അയണ്‍' (Iron) എന്നും രൂപാന്തരപ്പെട്ടിട്ടാണ് ഈ മൂലകത്തിന് അയണ്‍ എന്ന പേര് സിദ്ധിച്ചത്. അസീറിയ, ചൈന, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ ഏകദേശം 6,000 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇത് പരിചിതമായ ഒരു വസ്തുവായിരുന്നു. ഈ ലോഹത്തിന്റെ പ്രായോഗികപ്രാധാന്യം വ്യാവസായികരംഗത്ത് വര്‍ധിച്ചുകൊണ്ടുതന്നെ ഇരിക്കുന്നു. നോ: ഇരുമ്പും ഉരുക്കും

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍